---
title: "#mokeri | മൊകേരി  കോഴിഫാമിൽ വന്യജീവി ആക്രമണം"
english_title: "Wildlife attack in Mokeri Poultry Farm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186982/Wildlife attack in Mokeri Poultry Farm"
published_at: "2024-02-24T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9a9fb182fe_WhatsApp_Image_2024-02-24_at_1.20.48_PM.jpeg"
keywords: []
---

# #mokeri | മൊകേരി  കോഴിഫാമിൽ വന്യജീവി ആക്രമണം

> **Lead Summary:** **മൊകേരി: **കണ്ണൂർ ജില്ലയിലെ മൊകേരിയിലെ കോഴിഫാമിൽ വന്യജീവി ആക്രമണം. 150 ഓളം കോഴികളെ അജ്ഞാത ജീവി കൊന്നൊടുക്കി. മൊകേരി പഞ്ചായത്തിലെ നവോദയ കുന്നുമ്മലിലെ അരേരത്ത് രമേശൻ്റെ ഉടമസ്ഥതയിലുള്ള ഫാർമിലെ പൂർണ വളർച്ചയെത്തിയ നൂറ്റി അമ്പതോളം നാടൻ കോഴികളെയാണ് പുലർച്ചെയോടെ കൊന്നിട്ട രീതിയിൽ കണ്ടെത്തിയത്. ഏകദേശം 150000 രൂപയുടെ നഷ്ടമാണ് കർഷകനുണ്ടായിട്ടുള്ളത്.

## Article Content

**മൊകേരി: **കണ്ണൂർ ജില്ലയിലെ മൊകേരിയിലെ കോഴിഫാമിൽ വന്യജീവി ആക്രമണം. 150 ഓളം കോഴികളെ അജ്ഞാത ജീവി കൊന്നൊടുക്കി. മൊകേരി പഞ്ചായത്തിലെ നവോദയ കുന്നുമ്മലിലെ അരേരത്ത് രമേശൻ്റെ ഉടമസ്ഥതയിലുള്ള ഫാർമിലെ പൂർണ വളർച്ചയെത്തിയ നൂറ്റി അമ്പതോളം നാടൻ കോഴികളെയാണ് പുലർച്ചെയോടെ കൊന്നിട്ട രീതിയിൽ കണ്ടെത്തിയത്. ഏകദേശം 150000 രൂപയുടെ നഷ്ടമാണ് കർഷകനുണ്ടായിട്ടുള്ളത്.

രാവിലെ അഞ്ചുമണിക്ക് കൂട് തുറക്കാൻ എത്തിയപ്പോഴാണ് രമേശൻ സംഭവം അറിഞ്ഞത്. രണ്ടു ദിവസം കൊണ്ട് മാർക്കറ്റിൽ എത്തിക്കേണ്ട 90 ദിവസം പ്രായമായ കോഴികളെയാണ് അജ്ഞാത ജീവി കൊന്നൊടുക്കിയതെന്നു രമേശൻ പറഞ്ഞു. 2011 മുതലാണ് രമേശൻ കോഴി കൃഷി ആരംഭിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. കെ പി മോഹനൻ എം എൽ എ, മൊകേരി പഞ്ചായത്ത് പ്രസിഡന്റ്‌ പി വത്സൻ, വൈസ് പ്രസിഡന്റ്‌ എം രാജശ്രീ തുടങ്ങിയവർ ഫാം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186982/Wildlife attack in Mokeri Poultry Farm)